സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
Tuesday, September 16
Breaking:
- ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
- ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
- മഴക്കാടുകളുടെ നാട് സ്വാതന്ത്ര്യം ‘ശ്വസിച്ച’ ദിനം| Story Of The Day| Sep: 16
- കൂടുതല്‍ പണമയക്കാം, സ്വര്‍ണ്ണവും വാങ്ങാം;യുഎഇ പ്രവാസികള്‍ക്ക് യുപിഐ പ്രതിദിന പരിധി ഉയര്‍ത്തി
- ബഹ്റൈനിലെ സമാഹീജിൽ വീട്ടിൽ തീപിടിത്തം : യുവാവ് മരിച്ചു, ഏഴു പേരെ രക്ഷപ്പെടുത്തി