ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Saturday, March 7
Breaking:
- ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
- ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
- ഇറാന് കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
- ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര് പലായനം ചെയ്തു
- ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന് പ്രതിനിധി


