Browsing: Suresh Gopi

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ് തൃശൂർ എം.പി. സുരേഷ് ഗോപി രാവിലെ പ്രസ്താവന നടത്തിയതെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു

തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമകേ‌‌ടുകളു‌ടെ വിവാദം ഒഴിയുന്നില്ല. തൃശൂർ എം. പിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സ​ഹോദരനും ഇരട്ട വോട്ട്.

തൃശ്ശൂരിൽ വോട്ടർ പട്ടിക വിവാദം തുടരന്നതിനിടെ ബി.ജെ.പിയെ വെട്ടിലാക്കി മുൻ നേതാവും നിലവിലെ കെ.പി.സി.സി വക്താവുമായ സന്ദീപ് വാര്യർ.

കോൺ​ഗ്രസ്സ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ‌’വോട്ട് ചോരി’ (വോട്ട് കൊള്ള) ക്യാമ്പയിൻ രാജ്യം ഒ‌ട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരിലെ വോട്ടർപട്ടികയിലും കൂടുതൽ ക്രമകേടുകൾ ഉണ്ടെന്ന് റിപ്പോർ‌ട്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ എം.പി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയും, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിലും സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. പ്രതിപക്ഷ മുന്നണികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.

സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.