കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ഏകദേശം 900 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി വെളിപ്പെടുത്തി
Browsing: Suez Canal
ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.
ജിദ്ദ – സൂയസ്, പനാമ കനാലുകളിലൂടെ അമേരിക്കന്‍ സൈനിക, വാണിജ്യ കപ്പലുകളെ ടോളില്ലാതെ ഫ്രീയായായി കടന്നുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തിന്…


