ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.
Sunday, July 13
Breaking:
- ബനീ ഹസനിലെ പ്രിന്‍സ് മുശാരി പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു
- വേറിട്ട അനുഭവമായി അല്‍ബാഹയില്‍ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ ഹൈക്കിംഗ് പ്രോഗ്രാം
- നിയമലംഘനം: റിയാദില്‍ പത്ത് ടൂറിസം ഓഫീസുകള്‍ അടപ്പിച്ചു
- ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്ന യുഎസിന്റെ ആവശ്യം പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി
- ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു