ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Sunday, September 7
Breaking:
- ഫോർത്ത് റിങ് റോഡിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു
- സൗഹൃദമത്സരം : ഖത്തർ ഇന്ന് റഷ്യയെ നേരിടും, ആരാധകർക്ക് പ്രവേശനം സൗജന്യം
- കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
- മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ മരണപ്പെട്ടു
- 2.1 കിലോമീറ്റർ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് ഇന്ത്യൻ സ്വപ്നങ്ങൾ| Story of the Day| Sep:7