സൗദിയിലെ മുഴുവന്‍ സ്കൂളുകളിലും അടുത്ത ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.
Browsing: SaudiArabia
2025-ലെ ഉംറ തീർത്ഥാടനത്തിനുള്ള വിസ പ്രോസസിങ് സമയം 48 മണിക്കൂറായി. നേരത്തെ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിയിരുന്നില്ല.
ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽനിന്ന് 12,920 ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് 0.7 ശതമാനവും 2024 ആദ്യ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനവും തോതില്‍ തൊഴിലില്ലായ്മ കുറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് മുഖീം പോര്‍ട്ടലില്‍ ലഭ്യമായ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.


