Browsing: Saudi

മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു എത്യോപ്യക്കാര്‍ക്കും ഒരു സോമാലിയക്കാരനുമാണ് ശിക്ഷ നടപ്പാക്കിയത്.

സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും.

2025-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി.

സൗദി അറേബ്യയുടെയും ബ്രിട്ടന്റെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനായി നിരവധി കരാറുകൾ ഒപ്പുവെച്ചു.

ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവിനെ തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്‌സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്‌ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.