നുസുക് ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്.
Browsing: Saudi
മക്ക-ജിദ്ദ എക്സ്പ്രസ്വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്ക്കരിക്കാന് ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍.
അയല്‍ രാജ്യത്തു നിന്ന് അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്‍ബദഅ് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി.
ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതിന് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് അല്‍ഖസീം അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി.
കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴ്ഘടകമായ ജെ.ഡി.സി.സി യുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിയുടെ 2026 – 2027 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ അഹമ്മദിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി
റിയാദ് കെഎംസിസി തൃശൂര്‍ ജില്ല കമ്മിറ്റി നടത്തുന്ന മെഫിലെ സുകൂന് ഫാമിലി മീറ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗസല്‍ ഗായകന് ലിറാര്‍ അമിനിക്ക് സ്വീകരണം നല്കി.
ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്പര്യങ്ങള് സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വാസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി.
എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി ക്രോസിംഗുകളും വഴി സൗദിയില്‍ നിന്ന് പുറത്തുപോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ വൈകാതെ സ്മാര്‍ട്ട് പാസ് (ട്രാക്ക്) നിലവില്‍വരുമെന്ന് ജവാസാത്ത് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ വെളിപ്പെടുത്തി
കഴിഞ്ഞ വര്‍ഷം സൗദിയില്‍ വാഹനാപകടങ്ങളില്‍ 4,282 പേര് മരണപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി


