Browsing: Saudi

ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഹിഫ ) സംഘടിപ്പിക്കുന്ന ഒന്നാമത് സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റ് ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച വനിത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അല്‍ജൗഫിലും സമീപപ്രദേശങ്ങളിലും കഴിയുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിലക്ക്, സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വിമാനത്താവളങ്ങളിലൊന്നായ പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി

മക്ക മുഴുവന്‍ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയില്‍ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്‌കാര സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് നമസ്‌കരിക്കാമെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി കയ്റോയെ തെരഞ്ഞെടുത്തു.

സൗദിയില്‍ സമീപ കാലത്ത് സാഹസികമായ വാഹനാഭ്യാസ പ്രകടനം (ഡ്രിഫ്റ്റിംഗ്) വെറും ഒരു ഗതാഗത നിയമ ലംഘനമോ വിനോദത്തിനായി യുവാക്കള്‍ നടത്തുന്ന പ്രദര്‍ശനമോ എന്നതിലുപരിയായി മാറിയിരിക്കുന്നു.

ഈ വര്‍ഷത്തെ റമദാന്‍ സീസണില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളായ സുഫ്‌യാനെയും യൂസുഫിനെയും റിയാദിലെത്തിച്ചു.

ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് സ്വദേശികളും വിദേശികളും അടക്കം 19,920 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ കഴിഞ്ഞ മാസം (ശഅബാന്‍) ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു.