സൗദി ഡോക്ടര്‍മാരെ പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ വിപുലമായ ഭേദഗതികള്‍ മന്ത്രാലയം വരുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയും ഓരോ ആശുപത്രിയിലും ആവശ്യമായ മിനിമം ജീവനക്കാരുടെ എണ്ണം പാലിച്ചും സൗദി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സൗദി സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രിളില്‍ ജോലി ചെയ്യാന്‍ കഴിയും. ഓരോ ആശുപത്രിയിലും ഇത്തരക്കാര്‍ ജോലി ചെയ്യുന്ന സമയം മന്ത്രാലയത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങിനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുസമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുതെന്നും നിബന്ധനയുണ്ട്.
Sunday, October 11
Breaking:
- ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
- ഇസ്രായേൽ ആക്രമണം: ഗാസയിൽ ഏഴും വെസ്റ്റ് ബാങ്കിൽ ഒരാളും കൊല്ലപ്പെട്ടു
- കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
- റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം





