Browsing: Saudi arabia

ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി.

കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. മറ്റു വാഹനങ്ങളിലേക്കും സമീപത്തെ മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ബിന്‍ ബകര്‍ ബിന്‍ അബ്ദുല്ല ഖാദിയെ കൊലപ്പെടുത്തുകയും ഭാര്യ സൗദി വനിത അദ്‌ല ബിന്‍ത് ഹാമിദ് മാര്‍ദീനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ യുവാവ് മഹ്മൂദ് അല്‍മുന്‍തസിര്‍ അഹ്മദ് യൂസുഫിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോകത്ത് 200 കോടിയിലേറെ ആളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതായും ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ലോകത്ത് ഏകദേശം 120 കോടി ആളുകള്‍ ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി വിയന്നയില്‍ ഒമ്പതാമത് ഒപെക് ഇന്റര്‍നാഷണല്‍ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച് ഊര്‍ജ മന്ത്രി പറഞ്ഞു. ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കു

വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

നിയമ വിരുദ്ധ രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി. നിയമ ലംഘനത്തിന് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.

ഗള്‍ഫ് രാജ്യങ്ങളിലെ താമസ കാലാവധി അവസാനിച്ച ശേഷവും വിദേശ നിക്ഷേപകര്‍ക്ക് അവരുടെ സൗദി ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ നിലനിര്‍ത്താം