Browsing: Riyadh Province

റിയാദ് പ്രവിശ്യയിലെ സുൽഫി ഗവർണറേറ്റിൽ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സൗദി അറേബ്യ റെയിൽവേയ്സ് (എസ്.എ.ആർ.) റിയാദ് പ്രവിശ്യ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ ലോജിസ്റ്റിക്സ് സർവീസസുമായി കരാർ ഒപ്പിട്ടു.

റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ സാമൂഹിക പരിപാടിക്കിടെ വെടിവെപ്പ് നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.