Browsing: Revolutionary Guard

അമേരിക്കൻ മധ്യസ്ഥതയിലുള്ള ദുർബല വെടിനിർത്തൽ 50 ദിവസം പിന്നിട്ടതോടെ, ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.

ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന്‍ 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.

ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രായിലില്‍ യുദ്ധവിമാന ഇന്ധന ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്.