Browsing: qatar

ശ്രദ്ധേയമായി ഖത്തറിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ വാട്ട്‌സ്ആപ്പ് വഴിയുള്ള ജുഡീഷ്യൽ സേവനങ്ങൾ. ഈ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.

ഇറാൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് സിവിൽ ഡിഫൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

പെരുമാൾ മുരുകൻ എഴുതിയ പ്രശസ്ത തമിഴ് നോവൽ കൊടിത്തുണിയെ ആസ്പദമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് സിനിമയാണ് അങ്കമ്മാൾ.

മുൻ ലിവർപൂൾ താരം ഫിർമിന്യോ ഖത്തർ ക്ലബായ അൽ സാദിലേക്ക് കൂടുമാറി. സൗദി ക്ലബായ അൽ അഹ്ലിയിലായിരുന്നു നിലവിൽ താരം കളിച്ചിരുന്നത്

സിറിയയിലെ ലതാകിയയിൽ ഉണ്ടായ വലിയ തീപിടിത്തം നിയന്ത്രിക്കാൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യു സംഘത്തിന്റെ സഹായം. ഖത്തർ സൈനിക സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തക സംഘം അലേപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായാണ് റിപ്പോർട്ട്

ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.

നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ ജാഗ്രത നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം