യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിക്കായി എത്തുന്നവർക്ക് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ നിയമനത്തിന് ഔദ്യോഗിക ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധമാണെന്ന് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു
Browsing: Private Sector
സൗദിയില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. മാനവശേഷി വികസന നിധി ധനസഹായങ്ങളോടെ ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,43,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചു. സ്വദേശികള്‍ക്കുള്ള പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ക്ക് മൂന്നു മാസത്തിനിടെ മാനവശേഷി വികസന നിധി 183 കോടി റിയാല്‍ ചെലവഴിച്ചു.