പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ശജൂന്‍ അല്‍ഹാജിരിയുടെ ജീവിതം തീര്‍ത്തും അപ്രതീക്ഷിതമായാണ് കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് പതിച്ചത്. സ്വന്തം ഉപയോഗത്തിനായി മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കൈവശം വെച്ചതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാര്‍കോട്ടിക്സ് വകുപ്പ് ഇന്നലെ ശുജൂന്‍ അല്‍ഹാജിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി എന്ന ക്ഷണികമായ തലക്കെട്ടിന് പിന്നില്‍,പേരില്ലാതെയും വംശപരമ്പരയില്ലാതെയും ജീവിതം ആരംഭിച്ച, നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം പാത കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയുണ്ട്.
Thursday, August 14
Breaking:
- വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ
- ദുബൈ പോലീസിന് വീണ്ടും ‘ആഡംബര’ പട്രോൾ: വേഗ രാജാവ് ഔഡി RS7 ഇനി കുതിച്ചുപായും
- ഖോർഫക്കാൻ മലമുകളിൽ സാഹസികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി എ4 അഡ്വഞ്ചർ കൂട്ടായ്മ
- ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
- ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം