നെതന്യാഹുവിനെതിരെ ‘അപമാനം’, ‘അഴിമതിക്കാരൻ’, ‘കൊലപാതകി’ തുടങ്ങിയ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമാണ് പ്രതിഷേധക്കാർ ഉർത്തിയത്.
Browsing: Netanyahu
ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കുന്ന മെഹറബ് എന്ന് വാക്കാണ് ഇരുവരെയും വിളിക്കാൻ മകരേം ഷിരാസി ഉപയോഗിച്ചത്.
ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്.
മേഖലയിലെ സമാധാന പ്രക്രിയക്ക് ഏറ്റവും ദോഷകരമായ കക്ഷി ഇസ്രായില്‍ ആണ്. സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തിനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാന പ്രതിബന്ധമാണ്.
നിലവിലുള്ള സൈനിക നടപടികള്‍ ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ ഏറ്റുമുട്ടലിന് ഇസ്രായില്‍ വലിയ വില നല്‍കേണ്ടിവരും. അതില്‍ സാധാരണക്കാരുടെ മരണവും പരിക്കുകളും ഉള്‍പ്പെടും.ഇറാനില്‍ ആര്‍ക്കും പരിരക്ഷയില്ലെന്ന്, ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് പുറത്ത് നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. വാചാടോപം കുറക്കണമെന്നും പ്രവൃത്തികളെ സ്വയം സംസാരിക്കാന്‍ അനുവദിക്കണമെന്നും നെതന്യാഹു പറഞ്ഞു.
തങ്ങളുടെ പക്കലുള്ള ഏറ്റവും നൂതനവും പ്രഹരശേഷി കൂടിയതുമായ സിജ്ജീല്‍ മിസൈലുകള്‍ ഇസ്രായിലിന് എതിരായ ആക്രമണത്തില്‍ ആദ്യമായി ഉപയോഗിച്ചതായി ഇറാന്‍ റെവല്യൂനറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായിലിന് മുകളിലുള്ള ആകാശം ഇറാന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നതായും തന്ത്രപരമായ പ്രതികരണത്തിന്റെ ഭാഗമായി ഇസ്രായിലിനു നേരെ ദീര്‍ഘദൂര സിജ്ജീല്‍ ഹെവി മിസൈലുകള്‍ വിക്ഷേപിച്ചതായും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു.
തങ്ങളുടെ ഗവണ്‍മെന്റിനെ കുറിച്ച ഇറാനികളുടെ ധാരണ മാറിയിട്ടുണ്ട്. ഭരണകൂടം തങ്ങള്‍ വിചാരിച്ചതിലും വളരെ ദുര്‍ബലമാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ അത് തിരിച്ചറിഞ്ഞു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രു ആയി ഇറാന്‍ കണക്കാക്കുന്നതായും അദ്ദേഹത്തെ കൊല്ലാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അവര്‍ അദ്ദേഹത്തെ വധിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അവരുടെ ഒന്നാം നമ്പര്‍ ശത്രുവാണ്. അദ്ദേഹം ഒരു നിര്‍ണായക നേതാവാണ്. മറ്റുള്ളവര്‍ സ്വീകരിച്ച പാത അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല. മറ്റു നേതാക്കള്‍ ഇറാനുമായി ദുര്‍ബലമായ രീതിയില്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. ഇതിലൂടെ അവര്‍ ഇറാനികള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ ബോംബ് നിര്‍മിക്കാനുമുള്ള മാര്‍ഗം നല്‍കി – ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്കക്ക് നേരിട്ട് പങ്കുള്ളതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. സൈനിക നേതാക്കളെയും സിവിലിയന്മാരെയും കൊലപ്പെടുത്തിയ ഇസ്രായില്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായില്‍ അവഗണിക്കുന്നതായി സ്ഥിരീകരിക്കുന്നു. ഇസ്രായില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇറാന്‍ കൂടുതല്‍ നിര്‍ണായകമായും കഠിനമായും പ്രതികരിക്കുമെന്ന് മന്ത്രിമാര്‍ക്കു മുന്നില്‍ നടത്തിയ പ്രസ്താവനയില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു.
ചർച്ച പരാജയപ്പെട്ടാൽ ഇസ്രായിലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല