മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന്‍ കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന്‍ കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്‌കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന്‍ ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Browsing: Missiles
ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.