മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം പതിനായിരക്കണക്കിന് ടണ്‍ സൈനിക ഉപകരണങ്ങള്‍ ഇസ്രായിലില്‍ എത്തിച്ചു. 870 ചരക്കു വിമാനങ്ങളിലും 144 കപ്പലുകളിലുമായി ഒരു ലക്ഷം ടണ്‍ സൈനിക ഉപകരണങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കിടെ അമേരിക്ക ഇസ്രായിലില്‍ എത്തിച്ചത്. ഡസന്‍ കണക്കിന് കാറ്റര്‍പില്ലര്‍ ഡി-9 ബുള്‍ഡോസറുകളും ഡൈനൈന്‍ കവചിത ബുള്‍ഡോസറുകളും അടക്കമുള്ള സൈനിക ഉപകരണങ്ങളാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരോധനം നീക്കി ഇസ്രായിലിന് നല്‍കിയത്.
Browsing: military
കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായിലിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതായി ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായി ആദ്യമായാണ് ഇസ്രായില്‍ പരസ്യമായി സമ്മതിക്കുന്നത്. വളരെ ചെറിയ എണ്ണം സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ആക്രമണം ബാധിച്ച സൈനിക കേന്ദ്രങ്ങളോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല.
സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.