Browsing: malayali

നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.

ഒമാനിലെ ആദം-ഹൈമ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്

ബീഷയിൽ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവർത്തകൻ ബഷീറിൻറെ ജനാസ ഐസിഎഫ് നേതാക്കളും പ്രവർത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി

നാല് വര്‍ഷമായി പുറത്തിറങ്ങാതെ ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഐ.ടി എഞ്ചിനീയറെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി

കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. സണ്ണി കുര്യന് 2024-ലെ ഷാർജ എക്സലൻസ് പുരസ്കാരം. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമി പുരസ്കാരം സമ്മാനിച്ചു.

പുത്തുത്തെരുവ് കാവുംതറ സ്വദേശി പരേതനായ അബ്ദുൽസലാമിന്റെ മകൻ ഷമീർ (38) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫയ്ഹ, മുഹമ്മദ് ഫവ്‌സാൻ. ഖബറടക്കം സൗദിയിൽ തന്നെ നടത്തപ്പെടും.

മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.