ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
Browsing: Madinah
മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിന്റെ വിശദാംശങ്ങളും പ്രവാചക ജീവിതത്തിലെ സുഗന്ധപൂർണമായ സംഭവങ്ങളും മദീനയെ വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും അടുപ്പിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അടയാളങ്ങൾ കാണാം. ഈ അടയാളങ്ങൾ ദൈവീക സന്ദേശ യുഗത്തെ അനുസ്മരിപ്പിക്കുകയും തലമുറകൾക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്യുന്നു. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഡസൻ കണക്കിന് സ്ഥലങ്ങൾ മദീനയെ സന്ദർശകർക്ക് ആകർഷകമാക്കുന്നു.
വിശുദ്ധ റമദാനില്‍ ആദ്യ വാരത്തില്‍ മക്ക വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും വിശ്വാസികൾക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ അടങ്ങിയ 48,79,682 ഇഫ്താര്‍ പൊതികൾ വിതരണം ചെയ്തു
മദീന: വിശുദ്ധ റമദാനില്‍ പ്രവാചക നഗരിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും തിരിച്ചും ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് അൽ മദീന വികസന അതോറിറ്റിയുടെ…
ഊദ്, ചന്ദന കൃഷി പരിപോഷിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്മാന് ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു