അവർ ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം അവർ വാങ്ങിത്തന്നതാണ്. തിരികെ വരുമ്പോൾ വഴിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയിരുന്നു. അതിനിടെയാണ് കൂടെ കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിപ്പോയത്. അത് എവിടെയാണെന്ന് അറിയില്ലെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അനൂസ് റോഷൻ പറഞ്ഞു.
Browsing: koduvally kidnapping
പ്രതികൾ പോലീസ് സാന്നിധ്യം മനസ്സിലാക്കിയാണ് രക്ഷപ്പെട്ടത്. ഈ ക്രൈം സിൻഡിക്കേറ്റിൽ നേരിട്ടും അല്ലാതെയും ഒരുപാട് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ ഇനിയും ബാക്കിയുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി വ്യക്തമാക്കി.
കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിൽ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നാണ് അനൂസിനെ കണ്ടെത്തിയത്.