Browsing: Jerusalem

ജറൂസലമിന് കിഴക്കുള്ള അല്‍സഈം, അല്‍ഈസാവിയ എന്നീ ഗ്രാമങ്ങളില്‍ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 77 ഏക്കറിലേറെ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായില്‍ സൈന്യം ഇന്ന് സൈനിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു

ജറൂസലമിന് വടക്കുപടിഞ്ഞാറായി അൽജുദൈറ ഗ്രാമത്തിൽ ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ടു ഫലസ്തീൻ ബാലന്മാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയിലെ മുന്‍ ഇസ്രായിലി ബന്ദികള്‍ അടക്കം നൂറു കണക്കിന് ഇസ്രായിലികള്‍ ജറൂസലമില്‍ പ്രകടനം നടത്തി.

967 ജൂൺ 4-ന് നിർണിത അതിർത്തിയിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശം പൂർണമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി.

മൂന്നര ദശകത്തിലേറെയായി കുടുംബ സമേതം താമസിച്ചുവരുന്ന സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍. ജറൂസലമിലെ അല്‍അഖ്സ മസ്ജിദിന് തെക്ക് സില്‍വാനിലെ വാദി ഖദൂം ഡിസ്ട്രിക്ടിലെ തന്റെ വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനായ മാഹിര്‍ അല്‍സലായിമയെ ആണ് ഇസ്രായില്‍ അധികൃതര്‍ നിര്‍ബന്ധിച്ചത്. ഇസ്രായിലി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റല്‍ നടത്തിയാല്‍ അമിതമായ ചെലവ് നല്‍കേണ്ടിവരുമെന്ന് ഇസ്രായില്‍ അധികൃതര്‍ മാഹിറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അല്‍ അഖ്സയിലേക്ക് എത്തിയത് പതിനായിരങ്ങള്‍

ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായി ജറൂസലം, തൂല്‍കറം നഗരങ്ങളില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചു. ജറൂസലമിന് കിഴക്ക് ഫലസ്തീനികളുടെ രണ്ട് വീടുകള്‍ അധിനിവേശ സേന തകര്‍ക്കുകയും വിശാലമായ കൃഷിഭൂമി ഇടിച്ചുനിരത്തുകയും ചെയ്തു.