Browsing: isreal attack gaza

ഗാസയില്‍ ഇന്നും ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍സവാര്‍ഗ കുടുംബത്തിലെ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് 100 ദിവസം പിന്നിട്ടെങ്കിലും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പുകളിലും വ്യോമാക്രമണങ്ങളിലും മൂന്നു മാധ്യമപ്രവര്‍ത്തകരും രണ്ടു കുട്ടികളും അടക്കം പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.