അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Wednesday, March 4
Breaking:
- മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
- ഇറാന് ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്റൈന്‍ വിചാരണ ചെയ്യുന്നു
- സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
- സൗദിയില്‍ രണ്ടു മിസൈലുകളും ഒമ്പതു ഡ്രോണുകളും തകര്‍ത്തു
- കുവൈത്തില്‍ ഇറാന് മിസൈല്‍ പതിച്ച് 11 വയസ്സുകാരി മരിച്ചു


