അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Thursday, July 17
Breaking:
- താനൂര്‍ സ്വദേശി സൗദിയിലെ ഖത്തീഫില്‍ മരണപ്പെട്ടു
- സിവിൽ ആണവ സഹകരണത്തിനുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ച് യു.എസും ബഹ്റൈനും
- ബിൽ അടയ്ക്കാത്തവർക്ക് ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ലെന്ന് സൗദി വാട്ടർ അതോറിറ്റി
- എഡോക്സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും; ഉദ്ഘാടനം ജൂലൈ 19ന്
- ഇസ്രായേൽ അസ്ഥിരത വിതയ്ക്കുന്നു, സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല- പ്രസിഡന്റ് അഹമ്മദ് അല്‍ശറഅ്