കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 585 ആയി ഉയർന്നു. 1,326 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് വാഷിംഗ്ടണ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെ ആളപായ വിവരങ്ങൾ ശേഖരിച്ച സംഘടന, ഇറാനിലെ പ്രാദേശിക റിപ്പോർട്ടുകളും രാജ്യത്തെ സ്രോതസ്സുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളിലെ കൃത്യമായ കണക്കുകൾ നൽകുന്നത്.
Friday, September 12
Breaking:
- ഐഐഎംഎ അഹമ്മദാബാദിൻ്റെ ആദ്യ വിദേശ കാമ്പസ് ദുബൈയില്‍; ഉദ്ഘാടനം ചെയ്ത് ദുബൈ കിരീടാവകാശി
- ആഴക്കടലിനടിയിൽ ‘ഒളിഞ്ഞിരിക്കുന്ന’ സ്വർണം | Story Of The Day | Sep: 12
- യുഎഇയിൽ കൂടുതൽ ഇന്ത്യൻ സ്കൂളുകൾ തുറക്കണം; സി.ബി.എസ്.ഇ അന്താരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി
- ഇസ്രായിലിനെ പരാമര്‍ശിച്ചില്ല; ഖത്തര്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
- ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു