Browsing: israel vs iran

ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ താമസിക്കുന്നവരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ട്രംപ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ചൈന അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇറാന്റെ മിസൈൽ ആക്രമണങ്ങളെ തുടർന്ന് ജറൂസലേമിലും തെൽ അവീവിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി എ.എഫ്.പി ലേഖകർ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ, രാജ്യത്ത് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തെൽ അവീവിൽ മിസൈലുകളും അവയുടെ ഭാഗങ്ങളും പതിച്ചതിനെ തുടർന്ന് ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, ആർക്കും ഗുരുതരമായ പരിക്കില്ലെന്ന് ഇസ്രായേൽ പോലീസ് വ്യക്തമാക്കി. തെൽ അവീവിന് സമീപമുള്ള ഡാൻ പ്രദേശത്ത് മിസൈൽ പതിക്കുകയും തീപടരുകയും ചെയ്തതായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.

ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്ക പങ്കാളിയാണെന്ന് യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ ഇറാന്‍ ആരോപിച്ചു. ഇത് അമേരിക്ക നിഷേധിച്ചു. ഇറാന്‍ യുദ്ധത്തിന് തയാറെടുക്കുകയായിരുന്നെന്നും ഇസ്രായിലിന്റെ ആക്രമണങ്ങള്‍ ദേശീയ സംരക്ഷണത്തിന്റെ പ്രവൃത്തിയായിരുന്നെന്നും യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു.