Browsing: Israel attack

ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്‍വാന്‍ അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ സര്‍ക്കാര്‍ വിരുദ്ധരെയും വിമതരെയും പാര്‍പ്പിക്കുന്ന എവിന്‍ ജയില്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ജുഡീഷ്യറി അറിയിച്ചു.

ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനും പ്രതിരോധ ഗവേഷണ സ്ഥാപനത്തിനും നേരെ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ അറിയിച്ചു. ഇരുപക്ഷവും തുടര്‍ച്ചയായ മൂന്നാം ദിവസവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ആണവായുധ പദ്ധതി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, മറ്റു ലക്ഷ്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി

ഇറാൻ ആക്രമിക്കുന്നതിനു മുമ്പ് ഇസ്രായിൽ നടത്തിയ മാസങ്ങൾ നീണ്ട രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു

വെള്ളിയാഴ്ച ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടറായ അലാ അൽ-നജ്ജറിന് നഷ്ടമായത് തന്റെ ഒമ്പത് മക്കളെ. ഡോക്ടറായ അലായ്ക്ക് ശേഷിക്കുന്നത് 11 വയസ്സ് പ്രായമായ മകൻ മാത്രം. ​ഗുരുതരമായി പരിക്കേറ്റ മകനെ ശസ്ത്രക്രിയ ചെയ്തതും അലാ തന്നെ

ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യവും സമാന്തര സേനയായ റെവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകി.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനീൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെ നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു

താബയിലെ ഹോട്ടലിൽ മൂന്നു ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ചതിനും വസ്തുവകകൾ നശിപ്പിച്ചതിനും രണ്ടു ഇസ്രായിലികളെ സൗത്ത് സിനായ് ക്രിമിനൽ കോടതി അഞ്ചുവർഷം തഠിന തടവിന് ശിക്ഷിച്ചു.

മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുന്നത് വരെ ഹമാസ് സമ്പൂര്‍ണ്ണമായി നശിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു