Browsing: Israel

2023 ഒക്ടോബര്‍ മുതല്‍ ഇസ്രായിലി തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ തങ്ങളുടെ ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.

ഫലസ്തീനികളെ ചെറുക്കാന്‍ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് കനത്ത ആയുധങ്ങള്‍ നല്‍കുന്ന കാര്യം ഇസ്രായില്‍ സൈന്യം പരിഗണിക്കുന്നു.

തങ്ങളുടെ പക്കല്‍ ശേഷിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലിന് ഒരുതരത്തിലും ഭീഷണിയല്ലെന്ന് ഹമാസ് വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി മസ്ജിദിന്റെ മേൽനോട്ടവും നിർമ്മാണ അധികാരങ്ങളും ഹെബ്രോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് എടുത്തുമാറ്റാനുള്ള ഇസ്രായില്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജോർദാൻ.

തെല്‍അവീവ് – ഫലസ്തീൻ തടവുകാരെ പാർപ്പിക്കാനായി മുതലകളാൽ ചുറ്റപ്പെട്ട ജയിൽ നിർമ്മിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ജയിൽ സർവീസ് ഡെപ്യൂട്ടി കമ്മീഷണർ ഹെയ്മത് ഗാദിറിലെ…

വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും വൈദ്യുതിയും വെള്ളവും വിലക്കാനുള്ള ഇസ്രായിലിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു

ഫലസ്തീനികളായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ക്ക് നല്‍കാത്ത പക്ഷം ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ അറിയിച്ചു

വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഒരു കൂട്ടം സൈനികരെ കാര്‍ ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനി യുവാവിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.