ഇറാന്റെ ആണവ കേന്ദ്രങ്ങൾ “നശിപ്പിക്കപ്പെട്ടു” എന്ന് അവകാശപ്പെട്ട് ട്രംപ് ആക്രമണത്തെ “അതിശയകരമായ” വിജയം എന്നാണ് വിശേഷിപ്പിച്ചത്.
Browsing: Iran
ഭരണമാറ്റം കുഴപ്പങ്ങൾ സൃഷ്ടിക്കും. അത്രയും കുഴപ്പങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇറാന്റെ നീക്കം.
ഇറാന്‍ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ മാത്രം ഇസ്രായിലിന് പ്രതിദിനം 20 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവന്നതായി വിദഗ്ധര്‍ കണക്കാക്കുന്നു.
ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.
പന്ത്രണ്ടു ദിവസം നീണ്ട ഇറാന്‍-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര്‍ കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.
അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ തിങ്കളാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേന വീരോചിതമായ പ്രവൃത്തിയാണ് നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് നടന്നത്.
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.
യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനാല്‍ ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.
തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ ശക്തമായ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ ഇറാനില്‍ വിവിധ സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്.