Browsing: Iran missile attack

ഇറാന്റെ മിസൈല്‍ പദ്ധതിക്കുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിൽ ഇറാന്‍ നടത്തിയ മിസൈലാക്രണത്തെ പ്രതിരോധിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഖത്തര്‍ പ്രതിരോധ മന്ത്രാലയം

ദോഹ – ഖത്തറില്‍ കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാരം നല്‍കാനുമായി ഖത്തര്‍ അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ചു. അപൂര്‍വ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് ഈ നീക്കം. ജൂണ്‍ 23 ന് ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യാനായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ അസാധാരണ യോഗം ചേര്‍ന്നു. ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡറും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.

ദോഹ- ഖത്തര്‍ അല്‍ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സന്ദര്‍ഭങ്ങള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരെ ബാധിച്ചതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍. 90…