Browsing: Iran Israel Conflict

ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇസ്രായിലിന്റെ പ്രശസ്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ പഴുതുകള്‍ മുതലെടുത്ത് ആക്രമണം നടത്താന്‍ ഇറാന് സാധിച്ചതായി വിലയിരുത്തല്‍. ഇത് തുടര്‍ച്ചയായ ഭീഷണികളെ നേരിടാനുള്ള ഇസ്രായില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കഴിവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

യുഎസ് പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തി യുഎസ് സ്റ്റേറ്റ് ഡ‍ിപ്പാർട്ട്മെന്റ്.

ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപഅധ്യക്ഷൻ ദിമിത്രി മെദ്‌വദേവ് പറഞ്ഞു.

അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി അമേരിക്ക തന്നെ അറിയിച്ചത്. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലായാണ് ബോബിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.