വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന് ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Monday, November 16
Breaking:
- മകൾക്ക് ഭാരമാകാൻ ആഗ്രഹിക്കുന്നില്ല’: യു.പിയിൽ ജീവിച്ചിരിക്കെ സ്വന്തം ‘തേർവി’ (മരണാനന്തര ചടങ്ങ്) നടത്തി വയോധികൻ
- മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
- ഗതാഗത നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയും പാടില്ല, ജനം എതിരാകുകയാണെങ്കിൽ ആവട്ടെ, ആ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാം- മുഖ്യമന്ത്രി
- സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ പ്രകാശനം ചെയ്തു
- നെഹ്റുവിന്റെ ഓർമകളിൽ റിയാദിൽ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി

