Browsing: India vs England

193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.