Browsing: Gulf news

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.

മുൻ ബിസിനസ് പങ്കാളിക്ക് ലഭിക്കേണ്ട ലാഭം നൽകാത്തതിന് വാണിജ്യ കമ്പനിക്കെതിരെ 13,597 ബഹ്റൈൻ ദിനാർ(ഏകദേശം 30 ലക്ഷം രൂപ) അടയ്ക്കാൻ ബഹ്‌റൈൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ ലാഭവിഹിതവും ബോർഡ് ആനുകൂല്യങ്ങളടക്കവുമാണ് ഈ തുകയിലുള്‍പ്പെട്ടിരിക്കുന്നത്

ഓട്ടിസവും, വൈകല്ല്യവുമുള്ള കുട്ടികൾക്കായി മികച്ച വിദ്യഭ്യാസ നടപടികളുമായി ബഹ്റൈൻ മന്ത്രാലയം

എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ ബ്ലൈൻഡ് ടേബിൾ ടെന്നിസിന്റെ ആകർഷകമായ പ്രദർശനം നടന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സജീവരായി നിലനിർത്താൻ പ്രചോദിപ്പിക്കുന്നതും ഉൾക്കൊള്ളലിന്റെ ശക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ഈ ശ്രമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ, താമസക്കാർക്ക് വിസ പുതുക്കാനോ പുതിയ വിസ ലഭിക്കാനോ മുൻപ് അവശേഷിച്ച ട്രാഫിക് പിഴകൾ തീർക്കേണ്ടതായിരിക്കും

കാൽനടയാത്രക്കാരുടെ നടപ്പാതയിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു വാഹനം ചുവന്ന സിഗ്നൽ ലംഘിച്ച് നേർക്ക് വന്നതിനെ തുടർന്ന് മാനസികാഘാതമേറ്റ ഏഴുവയസ്സുകാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിനോദയാത്രക്ക് കൊണ്ട് പോയി മാനസ്സിക പിന്തുന്ന നൽകി ഷാർജ പോലീസ്

കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) അബുദാബിയിൽ നിര്യാതനായി

ദുബൈയിലെ ബാങ്ക് കൺസൾട്ടന്റായ ഇന്ത്യൻ പ്രവാസിയെ കബളിപ്പിച്ച് വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് 23 ലക്ഷത്തോളം(100,000 ദിർഹം) രൂപ. സതീഷ് ​ഗഡ്ഡെ എന്ന ബാങ്ക് ജീവനക്കാരൻ വായ്പയിലൂടെ കടം വാങ്ങിയ പൈസയായിരുന്നു ട്രേഡിം​ഗിനായി നിക്ഷേപിച്ചിരുന്നത്