ഗാസയിലെ ഇസ്രായില്‍ ആക്രമണം തടയാനായി മധ്യസ്ഥര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് ഫലസ്തീന്‍ വിഭാഗങ്ങളുമായുള്ള ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ മറുപടി മധ്യസ്ഥര്‍ക്ക് നല്‍കിയതായി ഹമാസ് പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഗൗരവമായ സന്നദ്ധത ഹമാസ് വ്യക്തമാക്കി.
Browsing: Gaza Conflict
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.