ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ സമ്മതിച്ചതായി ഹമാസ് പറഞ്ഞു. ഇസ്രായിലിന്റെ കടുംപിടുത്തം കാരണം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുടെ ഒഴുക്ക്, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കല്‍, സ്ഥിരമായ വെടിനിര്‍ത്തലിനുള്ള യഥാര്‍ഥ ഉറപ്പുകള്‍ എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹമാസ് പറഞ്ഞു. ദക്ഷിണ ഗാസയിലെ സുപ്രധാന ഇടനാഴിയില്‍ തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഇസ്രായില്‍ പറഞ്ഞു. ഇത് ചര്‍ച്ചകളെ തടസ്സപ്പെടുത്തിയേക്കും.
Wednesday, September 10
Breaking:
- ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
- ‘നവോദയോത്സവ് 2025’ സംഘടിപ്പിച്ച് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി
- ബഹ്റൈനിൽ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങിനും എതിരെ പുതിയ ഭേദഗതികൾ
- ഒമാനിൽ ബസ് യാത്ര ഇനി കൂടുതൽ സുഗമം; മുവാസലാത്തിന്റെ റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം
- നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: സഹായം അഭ്യര്‍ഥിച്ച് ഇന്ത്യൻ യുവതി