ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ മോചനം തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു
Browsing: Gaza Ceasefire Talks
ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പ്രമുഖ ഫതഹ് നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ വിട്ടയക്കില്ലെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ വ്യക്തമാക്കി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ ഇന്ന് നടക്കുന്ന മൂന്നാംദിന ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും തുര്‍ക്കി സംഘവും പങ്കെടുക്കും
ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ സമ്മതിച്ചതായി ഹമാസ് പറഞ്ഞു. ഇസ്രായിലിന്റെ കടുംപിടുത്തം കാരണം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുടെ ഒഴുക്ക്, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കല്‍, സ്ഥിരമായ വെടിനിര്‍ത്തലിനുള്ള യഥാര്‍ഥ ഉറപ്പുകള്‍ എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹമാസ് പറഞ്ഞു. ദക്ഷിണ ഗാസയിലെ സുപ്രധാന ഇടനാഴിയില്‍ തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഇസ്രായില്‍ പറഞ്ഞു. ഇത് ചര്‍ച്ചകളെ തടസ്സപ്പെടുത്തിയേക്കും.


