Browsing: Gaza ceasefire

ഗാസയിലെ പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഇപ്പോഴും വെള്ളവും ഭക്ഷണവും ആവശ്യമാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് കുട്ടികള്‍ എല്ലാ രാത്രിയും വിശന്ന് വലഞ്ഞാണ് ഉറങ്ങാന്‍ കിടക്കുന്നതെന്നും യൂനിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം പറഞ്ഞു

ദോഹ – മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെക്കുറിച്ചും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിനെക്കുറിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അമേരിക്കൻ…

വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്താല്‍ ഇസ്രായിലിനുള്ള അമേരിക്കന്‍ പിന്തുണ നഷ്ടപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി

ഇസ്രായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, 30 മൃതദേഹങ്ങള്‍ കൂടി ​ഗാസയിലേക്ക് കൈമാറി ഇസ്രായില്‍. അങ്ങനെ ഇസ്രായിൽ ഇതുവരെ കൈമാറിയ മൃതദേഹങ്ങള്‍ 120 എണ്ണമായി

ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായിലിന് കൈമാറാന്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പറഞ്ഞു

ഗാസ യുദ്ധം അവസാനിപ്പാനുള്ള ശറമുശ്ശൈഖ് കരാര്‍ കര്‍ശനമായി നടപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഈ ഘട്ടത്തില്‍ അമേരിക്ക ഇസ്രായിലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു

ഈജിപ്തില്‍ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ട് നഗരമായ ശറമുശ്ശൈഖില്‍ ഇരുപതിലേറെ ലോക നേതാക്കള്‍ പങ്കെടുത്ത സമാധാന ഉച്ചകോടിക്കിടെ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥരായ ഈജിപ്തും ഖത്തറും തുര്‍ക്കിയും ഒപ്പുവെച്ചു