Browsing: Gaza Casualties

രണ്ടു മാസത്തിനിടെ ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,373 ആയി ഉയര്‍ന്നതായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,034 ആയി ഉയര്‍ന്നതായും 145,870 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.