ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന് ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന് യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന് തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Monday, April 13
Breaking:
- പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം
- ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
- ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ
- ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
- രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ


