ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന താന്‍ നിയമക്കുരുക്കിലും സാമ്പത്തിക ബാധ്യതകളിലും അകപ്പെട്ടതായും തന്നെ കബളിപ്പിച്ച് വിദേശി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായും റിയാദ് നിവാസിയായ സൗദി പൗരന്‍ ഹമദ് നാസിര്‍ സുലൈമാന്‍ അബ്ദുറഹ്മാന്‍ പരാതിപ്പെട്ടു.
Browsing: Expatriate
നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23ന് പൊന്നാനിയില്‍
തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസികള്‍ വോട്ട് ചേര്‍ക്കാനൊരുങ്ങുമ്പോഴുള്ള പ്രയാസങ്ങള്‍ വിവരിച്ച് പ്രവാസി സാമൂഹിക പ്രവര്‍ത്തകനും ഖത്തര്‍ കെഎംസിസി അംഗവുമായ അസ്ലം പി കോട്ടപ്പള്ളി
ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്‌സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്‌ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അജ്മാനിൽ നിര്യാതനായി. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ് അഫ്നാസ്. എട്ട് വർഷമായി അജ്മാനിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.
പൊതുസ്ഥലത്തു വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ഏകോപനം നടത്തിയാണ് പ്രതിയായ സ്വാദിഖ് സഈദ് ഫര്‍ഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചു
മധ്യപൂര്‍വ്വേഷ്യയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ട ഇസ്രായില്‍-ഇറാന്‍ യുദ്ധ ഭീഷണി അമേരിക്ക കൂടി ഇടപെട്ടതോടെ ഗള്‍ഫ് മേഖലയിലേക്ക് പരക്കുമെന്ന പ്രചാരണം ശക്തം. ഒപ്പം യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ കേരളവും…
അബുദാബി. യുഎഇയിലെ അബുദാബി എമിറേറ്റിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം പൂർണ്ണമായും സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കുമെന്ന് അബുദാബി സർക്കാർ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും ഒഴിവാക്കും.…