അഞ്ചു പേരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി യുവാവ് നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍റുകൈബിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
Browsing: Execution
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി പ്രവർത്തിച്ചതിൽ ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമിക്കേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി ദമ്പതികൾക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ബംഗ്ലാദേശ് സ്വദേശിയായ വാച്ച്മാൻ മുഹമ്മദ് ജുൽഹാഷ് മിൻഹാജുദ്ദീനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ളയടിച്ച ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് മുസ്തഫ ഇബ്രാഹിം മർഇയ്ക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ യുവാവ് മഹ്‌മൂദ് അല്‍മുന്‍തസിര്‍ അഹ്‌മദ് യൂസുഫിന് വധശിക്ഷ നടപ്പാക്കിയത് വെറും 42 ദിവസത്തിനുള്ളില്‍.
ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
സ്വന്തം മാതാവ് ഉൾപ്പെടെ കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് 2025 ജൂലൈ 1-ന് മദീനയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സം ചെയ്യുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.