Browsing: EvinPrison

ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, ജൂണ്‍ അവസാനം തെഹ്റാനിലെ എവിന്‍ ജയിലിനെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ നടത്തിയതായി സംശയിക്കുന്ന യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഇറാനും ഇസ്രായിലും തമ്മില്‍ നടത്തിയ ഹ്രസ്വ യുദ്ധത്തിനിടെ തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തിനിടെ ചില തടവുകാര്‍ രക്ഷപ്പെട്ടതായി ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ് ജയിലിനു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ വളരെ കുറച്ച് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു.