ഈ വര്‍ഷം ആദ്യ പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിവിധ പ്രവിശ്യകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,15,000 ലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്താലയം വെളിപ്പെടുത്തി. തൊഴില്‍ നിയമവും സൗദിവല്‍ക്കരണവും മന്ത്രാലയ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആദ്യ പാദത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലു ലക്ഷത്തിലേറെ ഫീല്‍ഡ് പരിശോധനകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തി. ഇക്കാലയളവില്‍ മന്ത്രാലയത്തിന് 14,600 ലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 98.9 ശതമാനവും പരിഹരിച്ചു.
Thursday, December 4
Breaking:
- സൗദി പ്രവാസികൾക്ക് മുന്നറിയിപ്പ്; വെള്ളിയാഴ്ച സർക്കാർ സേവനങ്ങൾ തടസ്സപ്പെടും
- “സുപ്രീം കോടതിക്കെതിരായ വിമർശനം മുസ്ലിം സമുദായത്തിന്റെ വികാരം”– മൗലാനാ മദനി
- രിസാലത്തുൽ ഇസ്ലാം മദ്രസ ഫെസ്റ്റ് 2025 സമാപിച്ചു, റെഡ് ഹൗസിന് കിരീടം
- റെഡ് സീ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം; ഇനി ലോക സിനിമകളുടെ മഹോല്‍സവം
- പിഎം ശ്രീ പദ്ധതി: കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് ജോൺ ബ്രിട്ടാസ്


