വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികളെ തുടര്‍ന്ന് വൈദ്യുതി സേവന നിലവാര ഗൈഡ് ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇലക്ട്രിസിറ്റി കമ്പനി നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന ഒമ്പത് ഗ്യാരണ്ടീഡ് മാനദണ്ഡങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മീറ്റര്‍ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. മൂന്നു ദിവസത്തിനു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. പണമടച്ചതിന് ശേഷം വൈദ്യുതി കണക്ഷന് നല്കാന് വൈകിയാല്‍ ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ അധിക നഷ്ടപരിഹാരവും ലഭിക്കും.
Thursday, July 17
Breaking:
- അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു
- ഡോ. അബ്ദുല്‍മലിക് ഖാദി വധം: നീതി നടപ്പായത് 42 ദിവസത്തിനുള്ളില്‍
- വിദ്യാര്‍ഥിയുടെ മരണം: അപകട കാരണം അനധികൃത സൈക്കിള്‍ ഷെഡ്, കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
- ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ