Browsing: Eastern Province

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് ഭീകരവാദ കുറ്റങ്ങൾക്ക് അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹസൻ അൽ-ഹമാദിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെയും യെമനിയെയും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ഇരുവരെയും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്ക് ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.

ദമാം – ഇന്നു മുതല്‍ അടുത്ത വ്യാഴം വരെയുള്ള ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയില്‍ കൊടും ചൂട്് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഈ…