Browsing: Drowning

ഇന്തോനേഷ്യയിലെ ബാലിയിലെ സെമിന്യാക് പ്രദേശത്തെ ബട്ടു ബെലിഗ് ബീച്ചില്‍ നീന്തുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച തിരമാലകളില്‍ പെട്ട് കാണാതായ 29 കാരനായ സൗദി യുവാവിനു വേണ്ടി ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കരിങ്കല്‍ ക്വാറിയിലെ ജലാശയത്തില്‍ കാണാതായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂളപ്പാടം സ്വദേശിയും വിദ്യാര്‍ഥിയുമായ കെ.പി. മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹം കണ്ടെത്തി. പൂളപ്പാടം പത്താര്‍ കരിപ്പറമ്പന്‍ വീട്ടില്‍ അഷ്റഫിന്റെയും നുസ്റത്തിന്റെയും മകനാണ് കെ.പി. മുഹമ്മദ് അഷ്മില്‍.

ഇന്ന് രാവിലെ മക്കളുമൊത്ത് വീട്ടിലെ കുളത്തിൽ കുളിക്കാൻ പോയപ്പോൾ മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂർ തച്ചറം കുന്നത്ത് അലിയുടെ മകൻ അനസാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഭാര്യ ദൈദ, മകൻ റാസൽ. അനസ് ഇന്നലെ രാത്രിയാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബർസ്ഥാനിൽ നടക്കും